പഥികന്റെ കാൽപാട്



Monday, July 2, 2012

പശ്ചിമഘട്ടം ലോകപൈതൃകത്തിലേക്ക്



പ്രകൃതിസൌന്ദര്യവും ജൈവവൈവിധ്യവും ഒത്തിണങ്ങിയ പശ്ചിമഘട്ടം list of UNESCO's world heritage sites ഇൽ ഉൾപ്പെടുന്നു. ജൂലൈ ഒന്ന് മുതലാണ് ഈ ശ്രേഷ്ഠസ്ഥാനം. ഈ പദവി നിലനിർത്തണമെങ്കിൽ പരിസ്ഥിതി സംരക്ഷണവും പരിപാലനവും അവശ്യം തുടരണമെന്നു വാർത്തയിൽ പ്രത്യേകം പറയുന്നുണ്ട്.



745 സാംസ്കാരികകേന്ദ്രങ്ങളും 188 natural sites ഉം  ഉൾപ്പെടെ 962 UNESCO's world heritage sites ആണ് പട്ടികയിലുള്ളത്. വിനോദസഞ്ചാരഭൂപടത്തിൽ ഗണ്യമായ സ്ഥാനം ലഭിക്കാൻ ഈ പദവി ഉപകരിക്കും.

http://whc.unesco.org/en/


ഇന്ത്യയിലെ UNESCO's world heritage sites ന്റെ ലിസ്റ്റ് ഇവിടെ.

India


പശ്ചിമഘട്ടത്തെപട്ടിയുള്ള പേജ് ഇവിടെ

http://whc.unesco.org/en/list/1342

വിശദമായ വാർത്ത ഇവിടെ



http://whc.unesco.org/en/news/902

http://whc.unesco.org/en/news/902
http://timesofindia.indiatimes.com/india/UN-designates-Western-Ghats-as-world-heritage-site/articleshow/14610277.cms

ഗുണ്ടാക്കഥകളും രാഷ്ട്രീയ പൊറാട്ടുനാടകങ്ങളും മസാല ചേർത്ത് വിളമ്പുന്ന തിരക്കിനിടയിൽ നമ്മുടെ മലയാള മാധ്യമങ്ങൾ ഇക്കാര്യം വിട്ടുകളഞ്ഞു.

കാടിനെ, നാടിനെ, മണ്ണിനെ, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കുമൊപ്പം ഈ ആഹ്ലാദം പങ്കു വയ്ക്കുന്നു.

8 comments:

  1. പക്ഷെ യുനെസ്കോയെ വരെ വിഴുങ്ങുന്ന മലവിഴുങ്ങികളുടെ കണ്ണില്‍ നിന്ന് പശ്ചിമഘട്ടം എത്ര നാള്‍...

    ReplyDelete
  2. നന്ദി.... ഈ വാര്‍ത്ത പങ്കു വെച്ചതിന്.

    ReplyDelete
  3. സുപ്രഭാതം.നന്ദി ട്ടൊ...!

    ReplyDelete
  4. നന്ദി ഈ അറിവിനു,

    ReplyDelete
  5. ‘ജൂലൈ ഒന്ന് മുതലാണ് ഈ ശ്രേഷ്ഠസ്ഥാനം. ഈ പദവി നിലനിർത്തണമെങ്കിൽ പരിസ്ഥിതി സംരക്ഷണവും പരിപാലനവും അവശ്യം തുടരണമെന്നു വാർത്തയിൽ പ്രത്യേകം പറയുന്നു‘

    ഈ പറഞ്ഞ കാര്യങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും..
    എന്തായാലും നമ്മൾക്കൊക്കെ അഭിമാനിക്കാൻ ഒരു വക കൂടിയായി

    ReplyDelete
  6. പിന്നെ ആ ലിങ്കുകളൊക്കെ ഒറ്റ കുടക്കീഴിൽ കൊണ്ടുവന്നുതന്നതിന് ഒരു സ്പെഷ്യൽ താങ്ക്സ്

    ReplyDelete
  7. പദവി നിലനിറുത്താന്‍ വേണ്ട അധ്വാനം നമ്മെക്കൊണ്ട് ആവുമോ?

    ReplyDelete
  8. ഈ പദവികൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിയ്ക്കുന്നത് കേരളത്തിനാണ്.. പക്ഷേ ഇപ്പോഴുള്ള ഈ പരിസ്ഥിതി നശീകരണത്തിന്റെ ലക്ഷണം കണ്ടിട്ട് അതു കാത്തുസൂക്ഷിയ്ക്കുവാൻ നമ്മേക്കൊണ്ട് ആകുമെന്ന് തോന്നുന്നില്ല..

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...