പഥികന്റെ കാൽപാട്



Wednesday, July 4, 2012

കൊട്ടേഷൻ സിൻഡിക്കേറ്റ്...!

പല സൂപ്പർസ്റ്റാർ പടങ്ങൾ മാറ്റിമാറ്റിക്കളിച്ചിട്ടും അവസാ‍നം ഗതികെട്ട് തീയേറ്ററിൽ ആളെക്കേറ്റാൻ തുണ്ടുപടമിടേണ്ടി വരുന്ന തീയേറ്ററുടമയുടെ അവസ്ഥയിലാണിപ്പോൾ  ശ്രീ.രമേഷ് ചെന്നിത്തല. പണ്ടേതോ കുസൃതിച്ചോദ്യത്തിൽ കോഴിയും അരിച്ചാക്കും കുറുക്കനെയും കൊണ്ട് പുഴ കടക്കേണ്ടി വന്ന ഒരു വള്ളക്കാരന്റെ കഥ കേട്ടിട്ടുണ്ട് .അതുപോലെ  സമസ്തകേരളനായന്മാരെയും ശ്രീനാരായണശിഷ്യന്മാരെയും കോഴിക്കോട്ടെ കോയാമാരെയും പാലയിലെ പാതിരിമാരെയും പിന്നെ മുരളീധരനെയും ഒന്നിച്ചുകൂട്ടി ഈ കളരി അഭ്യാസം തുടങ്ങിയിട്ട് കാലം കുറേയായി. കുറ്റം പറയരുതല്ലോ ടിയാനിതുവരെ കാര്യമായി പേരുദോഷമൊന്നും കേൾപ്പിച്ചിട്ടില്ല. പോരാത്തതിന്  മൂന്നുനാലു തെരഞ്ഞെടുപ്പുകൾ ജയിക്കുകയും ചെയ്തു.എന്നാലും നമ്മുടെ മാധ്യമസിൻഡിക്കേറ്റിന് രമേശിനെക്കാണുപ്പോൾ കോഴിബിരിയാണി കഴിച്ചിട്ടു വന്നവന് ഗോതമ്പുകഞ്ഞി കാണുപ്പോഴുള്ള ഒരു മുഖഭാവമാണ് . അടുപ്പിക്കുന്നേയില്ല.അതേസമയം ഇതേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മണിയണ്ണനും മോഹനൻ‌മാസ്റ്ററും ബഷീറിക്കയുമൊക്കെ പത്രത്താളുകളിലും ചാനൽ ചർച്ചകളിലും കയറിയിരുന്ന് തകർത്താടുകയാണ്. കേരളത്തിൽ മാത്രമല്ല മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും അങ്ങ് ബ്രിട്ടനിലെ വരെ പത്രത്താളുകളിൽ നിറഞ്ഞുകഴിഞ്ഞു കുഞ്ഞുകേരളത്തിലെ കൊച്ചുകൊച്ചു ഗുണ്ടകൾ. വന്നു വന്നു കൊട്ടേഷനിടുന്നവനും കൊട്ടേഷൻ കിട്ടുന്നവനും മാത്രമേ മാർക്കറ്റ് റേറ്റിങ്ങ് കിട്ടുകയുള്ളൂ എന്നായി നമ്മുടെ സ്ഥിതി.

കുലമഹിമയും തൊലിവെളുപ്പുമൊന്നും കൊണ്ടു കാര്യമില്ലെന്നും നാലുപേർ തിരിഞ്ഞു നോക്കണമെങ്കിൽ വല്ല കടുത്ത അക്രമവും കാണിച്ചു കൂട്ടണമെന്നും  മലയാളിയെ പഠിപ്പിച്ച സന്തോഷ് പണ്ടിറ്റ് തന്നെയാവണം രമേഷിന്റെയും ഗുരു. പത്രത്തിൽ പടമടിച്ചു വരണമെങ്കിൽ കൊന്നെന്നോ കൊല്ലുന്നെന്നോ കൊല്ലുമെന്നോ ഒക്കെ വിളിച്ചു പറയണം. പിന്നെ ഒളിവിൽ‌പ്പോക്കായി  റിമാൻ‌ഡായി കസ്റ്റഡിയായി (രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയത് തന്നെ ചന്ദ്രശേഖരൻ വധത്തിനു ശേഷമാണ്) വേണ്ടാത്ത പൊല്ലാപ്പുകളൊന്നിമില്ല. കസ്റ്റഡിയിലെടുത്താൽ മുൻ‌കൂട്ടിത്തയ്യാറാക്കിയ 250 ഉം 300ഉം ചോദ്യങ്ങളുള്ള question bank ഉം തൂക്കിയാണ് പോലീസുകാർ വരുന്നതത്രേ.. ഈ ചോദ്യപ്പേപ്പർ പേടിച്ചാണ് പഠിത്തം തന്നെ നിർത്തി രാഷ്ട്രീയത്തിൽ ചേർന്നത്..പിന്നെയാണ് അവന്റെ ഐപ്പീഎസ് ചോദ്യക്കടലാസ്....നമ്മുടെ തിരുവഞ്ചൂരിനെ കണ്ണും കയ്യുമൊക്കെ കാട്ടി മെരുക്കിയാലും പറയുന്നതൊക്കെ വല്ലവനും ഒളിക്യാമറിയിൽ പതിപ്പിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ അടുത്ത ഗവണ്മന്റ് അതെടുത്തു മാന്തിപ്പൊളിച്ചു കോഞ്ഞാട്ടയാക്കി കയ്യിൽ തരും. ഈ ഇൻഫൊർ‌മേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകളാണല്ലോ നമ്മുടെ തൊഴിലാളിപ്പാർട്ടിയുടെ ഇപ്പോഴത്തെ ഒരു കോർ കോമ്പീറ്റൻസി.

അതുകൊണ്ടായിരിക്കും ഇങ്ങനെ ഒരു ആന്റിക്ലൈമാൿസ് ട്വിസ്റ്റ് . രമേശിനെക്കൊല്ലാൻ മുംബൈയിലെ ഒരു ടീമിന്റെ കൊട്ടേഷൻ കൊടുത്തിട്ടുണ്ടെന്ന് ഡൽഹിയിലെ ഒരു മലയാളം ചാനൽ റിപ്പോർട്ടറെ വിളിച്ചു പറഞ്ഞത്രേ. കാൾ വന്നത് കർണ്ണാടകയിൽ നിന്ന്. വിളിച്ചവൻ സംസാരിച്ചത് കൊങ്കിണിയിൽ.ഫുൾ നാഷണൽ കണക്ഷൻ. ചെന്നിത്തല അതിനിടയ്ക്കു ദേശീയനേതാവായിപ്പോയി. കൊച്ചുകള്ളൻ..!

ഏതായാലും ഈ വർഷത്തെ ഏറ്റവും വലിയ കോമഡിക്കുള്ള സ്ഥാനം ഈ വാർത്തക്കുതന്നെ. ...ആരാണിതിനു പിന്നിൽ എന്നു കൂടിപറഞ്ഞിരുന്നെങ്കിൽ മസാല ഒന്നു കൂടിയൊന്ന് പൊലിപ്പിക്കാമായിരുന്നു...രമേശെന്ന ദേശീയനേതാവ് തന്റെ പ്രധാനമന്ത്രിമോഹങ്ങൾക്ക് വിലങ്ങുതടിയാകും എന്നു ഭയന്ന ഭീകരൻ നരേന്ദ്രമോഡിയാണോ ? അതോ കേരളമെന്ന ഠാ വട്ടത്തിൽ കിടന്ന് ഒരു സാദാ കെപിസീസി പ്രസിഡന്റിനോട് തായം കളിക്കാൻ താല്പര്യമില്ലാത്ത മന്ത്രികുമാരൻ രാഹുൽ ഗാന്ധിയോ ? മുഖ്യമന്ത്രിക്കസേര ചോദിച്ചപ്പോൾ മുളയാണി വച്ച പാർട്ടിപ്രസിഡന്റ് സ്ഥാനം വച്ചു നീട്ടിയ മച്ചുനൻ ‌ചാണ്ടിയെയും സംശയിക്കണം...ഉദ്യോഗഭരിതമായ രംഗങ്ങൾ നീളുകയാണ്. കാത്തിരുന്നു തന്നെ കാണണം..ശംഭോ മഹാദേവാ...


വാർത്ത
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=11928175&contentType=EDITORIAL&articleType=Malayalam%20News

22 comments:

  1. രമേശ് ചെന്നിത്തലയ്ക്ക് കൊട്ടേഷന്‍ കൊടുത്തത് ചെന്നിത്തല രമേശ് ആണോന്ന് ഒരു സംശയം ഇല്ലാതില്ല.

    ReplyDelete
  2. ഹ ഹ ഹ രസകരം പഥികാ ഈ വാര്‍ത്ത‍ കേട്ടപ്പോ ആദ്യം പൊട്ടി ചിരിക്കുകയാണ് ണ്ടായത് പിന്നെ എന്റെ മനസ്സില്‍ മിന്നി മറഞ്ഞ പല കാര്യങ്ങളും താന്കള്‍ പറഞ്ഞു കളഞ്ഞു....

    എന്റെ ഒരു ചാന്‍സ് പോയി എന്ന് പറഞ്ഞാ മതിയല്ലോ ..... കഷ്ടം തന്നെ

    ReplyDelete
  3. ".രമേശെന്ന ദേശീയനേതാവ് തന്റെ പ്രധാനമന്ത്രിമോഹങ്ങൾക്ക് വിലങ്ങുതടിയാകും എന്നു ഭയന്ന ഭീകരൻ നരേന്ദ്രമോഡിയാണോ ? അതോ കേരളമെന്ന ഠാ വട്ടത്തിൽ കിടന്ന് ഒരു സാദാ കെപിസീസി പ്രസിഡന്റിനോട് തായം കളിക്കാൻ താല്പര്യമില്ലാത്ത മന്ത്രികുമാരൻ രാഹുൽ ഗാന്ധിയോ ? മുഖ്യമന്ത്രിക്കസേര ചോദിച്ചപ്പോൾ മുളയാണി വച്ച പാർട്ടിപ്രസിഡന്റ് സ്ഥാനം വച്ചു നീട്ടിയ മച്ചുനൻ ‌ചാണ്ടിയെയും സംശയിക്കണം.."
    കാലത്തെ ചിരിപ്പിച്ചു കൊല്ലും :)
    "ഉദ്യോഗ"ഭരിതം ഹ ഹ ഹ

    ReplyDelete
  4. ഏതോ അനോണി എന്റെ ബ്ലോഗ്ഗിലും വന്ന് വധഭീഷണി മുഴക്കി പോയിട്ടുണ്ട് :-)

    ReplyDelete
  5. ഇപ്പോഴത്തെ ടീവികളിലെ പ്ലാഷ്‌ ന്യൂസ് പോലെ കൊട്ടേഷന്‍ എന്നതിനും ഒരു വിലയും ഇല്ലാതായി.
    ചിരിക്കാതെ എന്ത് ചെയ്യും.

    ReplyDelete
  6. ആരേലും എന്നെയൊന്നു കൊന്നു തരുമോ?
    ഇല്ലേല്‍ ഞാനിപ്പം ഇതുവായിച്ച് ചിരിച്ചു ചാവും.

    അല്ല. ആരാ ഈ മത്തിത്തല? സോറി. പന്നിത്തല?

    ReplyDelete
  7. വാര്‍ത്ത വായിച്ചപ്പോഴേ ചിരിച്ചു. ഇത് കൂടി ആയപ്പോള്‍ ചിരീമ്മേ ചിരി.

    ReplyDelete
  8. തക്കാളി പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടോ?
    ( വാര്‍ത്ത‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് )

    ReplyDelete
  9. സത്യം പറഞ്ഞാല്‍ വാര്‍ത്ത കേട്ടപ്പോ ചിരിക്കാനാ തോന്നിയെ..ഇപ്പൊ ഒന്നുകൂടി ചിരിച്ചു !

    ReplyDelete
  10. ഈയിടെയായി കൊട്ടേഷൻ സംഘങ്ങൾക്കാണ് ചാനലുകളിൽ മുൻ‌തൂക്കം കിട്ടുന്നത്. ഇപ്പോ ചെന്നിത്തലക്കും കിട്ടി...! ഇനിയും താല്പര്യമുള്ളവർക്കൊക്കെ അരക്കൈ നോക്കാം... ഒരു രൂപായൂടെ ചിലവല്ലെയുള്ളു...!! ഹാ... ഹാ... ഹ്......

    ReplyDelete
  11. ചെന്നിത്തല അതിനിടയ്ക്കു ദേശീയനേതാവായിപ്പോയി. കൊച്ചുകള്ളൻ..!

    ReplyDelete
  12. personal branding കൊട്ടേഷൻ രൂപത്തിലും. തോളിലിട്ടിരിക്കുന്ന മൂന്നു കളറുള്ള കൊടികൊണ്ട്നടക്കാത്തത് ഒറ്റ ഫോൺകോൾ.. :)

    ReplyDelete
  13. hahahaha ഹഹഹഹ ഒരു കൊട്ടേഷൻ ഉണ്ട്

    ReplyDelete
  14. രസകരമായി ഈ പോസ്റ്റ്‌.

    ReplyDelete
  15. ഇമ്മക്കൊക്കെന്തുട്ട് ചെന്നിത്തല..?
    ചെന്നിനായകം..
    ചെന്നിക്കുത്ത്..
    ചെന്നൈ.. ഇതൊക്കെ പിന്നേയും കൊള്ളാം

    ReplyDelete
  16. അയ്യോ! പാവം......

    ReplyDelete
  17. കൊള്ളാമല്ല്

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...