പഥികന്റെ കാൽപാട്



Sunday, September 30, 2012

യൂറോപ്പിന്റെ തലസ്ഥാനത്തേക്ക്...

ചെറിയ പ്രശ്നങ്ങളും പ്രതിസന്ധികളും ചിന്താക്കുഴപ്പങ്ങളുമൊക്കെയായി ഇത്തവണത്തെ വസന്തകാലം പെട്ടെന്നങ്ങ് കടന്നുപോയി. യൂറോപ്പിൽ യാത്ര ചെയ്യാൻ അനുയോജ്യമായ സമയം വസന്തകാലമാണ്. അരങ്ങൊഴിഞ്ഞ ശൈത്യത്തിന്റെ നേരിയ തണുപ്പും തെളിഞ്ഞ ആകാശവും എങ്ങെങ്ങും പെട്ടിവിരിയുന്ന നാനാതരം പുഷ്പങ്ങളുടെ വർണ്ണചാരുതയും അങ്ങനെ ഒരു യാത്രികനെ പ്രകൃതി മാടിവിളിക്കുന്ന മനോഹരമായ സമയം. ഇങ്ങനെയൊരു സമയത്ത് വീട്ടിൽ വെറുതേ കുത്തിയിരിക്കുന്നത് “നിന്ദ്യവും പൈശാചിക“വുമാണെന്ന തോന്നലാണ്  പെട്ടെന്നൊരു യാത്ര പുറപ്പെടാനുള്ള കാരണം. ഒന്നും പ്ലാൻ ചെയ്യാതെ ഒരു യാത്ര, ബെൽജിയത്തിലെ ബ്രസൽ‌സ്സിലേക്ക് .

സ്റ്റുട്ട്ഗാർട്ടിൽ നിന്നും 400 കിമീ വടക്കു പടിഞ്ഞാറായാണ് യൂറോപ്യൻ യൂണിയന്റെ ഹെഡ്ക്വാർട്ടേർസും ഐക്യ യൂറോപ്പിന്റെ അനൌദ്യോഗിക തലസ്ഥാനവുമായ ബ്രസൽ‌സ്സ്. തെക്കൻ ജർമ്മനിയിൽ നിന്ന് ബെൽജിയത്തിലേക്ക് കടക്കേണ്ടത് ലക്സംബർഗ്ഗ് എന്ന ചെറിയ രാജ്യത്തിലൂടെയാണ്.അങ്ങനെ ലക്സംബർഗും അജണ്ടയിൽ സ്ഥാനം നേടി.


ലക്സംബർഗ്

ലോകത്തിലെ രണ്ടാമത്തെ സമ്പന്ന രാജ്യമാണത്രേ ലക്സംബർഗ്. ആ നിലവാരം ഹൈവേകൾക്കും ഇരുവശത്തുമുള്ള കെട്ടിടങ്ങൾക്കും കാണാം. ലക്സംബർഗിന്റെ  തലസ്ഥാനം അതേ പേരുള്ള ലക്സംബർഗ് നഗരമാണ്.

രാജ്യാതിർത്തിയിൽ നിന്ന് 40 കിമി യാത്ര ചെയ്താൽ തലസ്ഥാനത്തെത്താം. അവിടെയുള്ള അമേരിക്കൻ മിലിട്ടറി സെമിത്തേരിയിലേക്കാണ് ആദ്യയാത്ര. രണ്ടാം ലോകമഹായുദ്ധകാലത്തെ രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൊന്ന് ലക്സംബർഗ് പിടിച്ചെടുത്ത ജർമ്മൻ നാസിപ്പട്ടാളവും മോചിപ്പിക്കാനെത്തിയ അമേരിക്കൻ സഖ്യസൈന്യവും തമ്മിലുള്ളതായിരുന്നു.1944 ലെ ശൈത്യകാലത്തെ കൊടും‌തണുപ്പിൽ പോരാടി വീണ 5700 ലധികം അമേരിക്കൻ സൈനികരുടെ സ്മാരകമാണ്  അമേരിക്കൻ മിലിട്ടറി സെമിത്തേരി.

അമേരിക്കൻ മിലിട്ടറി സെമിത്തേരി

പൂത്തുലഞ്ഞു നിൽക്കുന്ന മേപ്പിൾ മരങ്ങളാണ് സെമിത്തേരിയുടെ കവാടത്തിൽ. അകത്ത് വെള്ളനിറത്തിൽ വരിവരിയായി സ്ഥാപിച്ചിട്ടുള്ള കുരിശുകൾ.അപൂർവ്വം ജൂതസൈനികരുടെ കുടീരങ്ങളിൽ നക്ഷത്ര ചിഹ്നവുമുണ്ട്. സ്പിൽബർഗ്ഗിന്റെ “സേവിങ് പ്രൈവറ്റ് റ്യാൻ” എന്ന ചിത്രത്തിൽ ഇത്തരമൊരു മിലിട്ടറി സെമിത്തേരിയുടെ ദൃശ്യമുണ്ടായിരുന്നത് മനസ്സിലേക്കു വന്നു
മരിക്കാത്ത ഓർമ്മകൾ


ഞങ്ങളെക്കൂടാതെ അവിടെയുള്ളത് ഒരു വൃദ്ധദമ്പതികൾ മാത്രം. ഇതിനു തൊട്ടടുത്തായി തന്നെ ഒരു ജർമ്മൻസെമിത്തേരിയുമുണ്ടത്രേ. അവിടെ അന്ത്യവിശ്രമം കൊള്ളുന്നത് 11000 പേരാണ്.
കവാടം


അവിടെ നിന്ന് അധികദൂരമില്ല നഗരമധ്യത്തിലേക്ക്. അലസസുന്ദരമായ ഒരു നഗരമാണ് ലക്സംബർഗ്. ധൃതിയോ ബഹളമോ ഒരിടത്തുമില്ല. ഒരു മേഡീവൽ നഗരത്തിന്റെ എല്ലാ സൌന്ദര്യവും നിറഞ്ഞ ഒരു ചെറു പട്ടണം. 95000 ആണ് നഗരത്തിലെ ജനസംഖ്യ. ഫ്രഞ്ചും ജർമ്മനുമാണ് പ്രധാന ഭാഷകൾ. എല്ലയിടത്തും ഇരുഭാഷകളിലെയും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരം ചുറ്റിക്കാണാൻ ഏറ്റവും നല്ല വഴി നടപ്പു തന്നെ. ഒരു പാർക്കിങ് സെന്ററിൽ വാഹനം പാർക്ക് ചെയ്ത് നഗരഹൃദയത്തിലേക്ക് നടന്നു.
അലസസുന്ദരം

രണ്ടു നിരപ്പിലായാണ് ലക്സംബർഗ് നഗരം. പുരാതനനഗരമായ വില്ലേ ഹൌടെ ആണ് മുകളിൽ. ലക്സംബർഗ്ഗിലെ നദിയായ അത്സെറ്റെ നദിയുടെ താഴ്വാരമാണ് ഗ്രുണ്ട് എന്നറിയപ്പെടുന്ന താഴ്ഭാഗം. വില്ലെ ഹൌടെയിൽ നിന്ന് താഴേക്കിറങ്ങുന്ന വഴിയിലാണ് കാസ്മേറ്റ്സ് ബോക്ക് എന്ന (Casmates Bock)പാറക്കെട്ടുകൾ. ഈ പാറക്കെട്ടുകളിലെ തുരങ്കങ്ങളിൽ നിർമ്മിച്ച കോട്ടകളാണ് കാസ്മേറ്റ്സ് ബോക്കിനെ സന്ദർശകർക്ക് പ്രിയങ്കരമാക്കുന്നത്. ടിക്കറ്റെടുത്ത് അകത്തു കയറിയാൽ കോട്ടക്കകത്തെ പാറക്കല്ലുകൾ കൊണ്ടു തീർത്ത ഇടനാഴികളിലും മുറികളിലുമായി അലഞ്ഞു നടക്കാം.വഴി തെറ്റരുതെന്ന് മാത്രം.
കാസ്മേറ്റ്സ് ബോക്ക്..ലോകപൈതൃകം


11ആം നൂറ്റാണ്ടിൽ ലക്സംബർഗ് സ്പെയിനിന്റെ ഭരണത്തിലായിരുന്നപ്പോഴാണ് ആദ്യമായി കാസ്മേറ്റ്സ് ബോക്കിന്റെ നിർമ്മാണം തുടങ്ങിയത്. .ചരിത്രപ്രാധാന്യവും പൈതൃകമൂല്യവും കൊണ്ട് World Heritage site ആയി അംഗീകരിക്കപ്പെട്ടതാണ് കാസ്മേറ്റ്സ് ബോക്ക്  .രണ്ടാം ലോക മഹായുദ്ധകാലത്ത് ബോംബിങ്ങിൽ നിന്നും രക്ഷപ്പെടാൻ ലക്സംബർഗ്ഗിലെ ജനങ്ങൾ മുഴുവൻ ഇവിടെയാണ് കഴിച്ചുകൂട്ടിയത് എന്നു പറയുമ്പോൾ തന്നെ കാസ്മേറ്റ്സ് ബോക്കിന്റെ വലിപ്പം ഊഹിക്കാമല്ലോ. ആൾക്കാരെ കൂടാതെ അവർക്കുള്ള ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളുമെല്ലാം സൂക്ഷിച്ചിരുന്നത് ഇവിടെയുള്ള ബങ്കറുകളിലായിരുന്നു.
കാസ്മേറ്റ് ബോക്കിലെ ബങ്കറുകൾ

കാസ്മേറ്റ്സ് ബോക്കിൽ നിന്നിറങ്ങി നഗരത്തിലൂടെ ചുറ്റിനടന്ന് ഭക്ഷണവും കഴിച്ച് ചില സുവനീറുകളും വാങ്ങി ബ്രസൽ‌സിലേക്ക് തിരിച്ചു.
ഗ്രുണ്ട്..കാസ്മേറ്റ്സ് ബോക്കിൽ നിന്നുള്ള ദൃശ്യം

യൂറോപ്പിൽ നിന്നും പുറത്തു കടന്ന ഒരു പ്രതീതിയാണ് ബ്രസൽ‌സിലെത്തിയാൽ. പലതരം ഗ്രാഫിറ്റികൾ കൊണ്ട് വൃത്തികേടക്കിയ അറുപഴഞ്ചൻ കെട്ടിടങ്ങൾ. നിരത്തുകളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന ചപ്പുചവറുകൾ. ഫുട്പാത്തിലും ട്രാംവേയിലും ഇടിച്ചു കയറ്റി ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾ. യൂറോപ്പിന്റെ തലസ്ഥാനമാക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത ഒരു നഗരം.
വഴിവാണിഭം

ബ്രസൽ‌സിന്റെ മുഖമുദ്രകളിലൊന്നായ അറ്റോമിയമായിരുന്നു ആദ്യലക്ഷ്യം.ഒരു ആറ്റത്തിന്റെ ആന്തരികഘടനയുടെ രൂപത്തിലുള്ള ഒരു എക്സിബിഷൻ സ്റ്റാളാണ് അറ്റോമിയം. 1985 ൽ താൽകാലികമായി നിർമ്മിച്ച അറ്റോമിയം ജനപ്രീതി കാരണം സ്ഥിരമാക്കുകയായിരുന്നു. അറ്റോമിയത്തിന്റെ പല മാതൃകകൾ ലോകമെങ്ങും കാണാം.

അറ്റോമിയം

അറ്റോമിയത്തിനടുത്തായി ഒരു മിനിയേച്ചർ യൂറോപ്പാ പാർക്കുമുണ്ട്. ലണ്ടൻ ബ്രിഡ്ജും ഈഫൽടവറും പിസാഗോപുരവുമൊക്കെ ഉൾപ്പടെ ലോകത്തിലെ പ്രധാനആകർഷണങ്ങളുടെ ചെറിയ ചെറിയ രൂപങ്ങളാണ്  മിനിയേച്ചർ പാർക്കിൽ.
ഒരു ക്ലോസ് അപ്..
അറ്റോമിയത്തിനടുത്തു നിന്ന് തിരിച്ച് യൂറോപ്യൻ പാർലമെന്റിനരികിലെത്തിയപ്പോൾ സമയം 7 മണി കഴിഞ്ഞു.സന്ദർശനസമയം കഴിഞ്ഞതിനാൽ പാർലമെന്റ് സമുച്ചയത്തിനകത്തു ചുറ്റി കാഴ്ചകൾ കണ്ടു നടന്നു. അത്യാധുനികമായ ഒരു കെട്ടിടം എന്നല്ലാതെ യൂറോപ്യൻ പാർലമെന്റ് അത്ര ആകർഷകമായി തോന്നിയില്ല. രണ്ടു നഗരങ്ങളിലായാണത്രേ യൂറോപ്പിന്റെ ഭരണം.. ജർമ്മൻ-ഫ്രഞ്ച് അതിർത്തി നഗരമായ സ്റ്റ്ട്രാസ്ബുർഗ് ആണ് മറ്റേ തലസ്ഥാനം.
യൂറോപ്പിന്റെ തലസ്ഥാനം
പാർലമെന്റ് സമുച്ചയത്തിലെ “Statue of Europe (also referred to as Unity in Peace)” കാണമെന്നുണ്ടായിരുന്നു. വിദഗ്ദ്ധശില്പിയായ Bernard Romain കീഴിൽ അന്ധരായ ഒരു കൂട്ടം കുട്ടികൾ നിർമ്മിച്ചതാണ് ഈ ശില്പം. പക്ഷേ തണുപ്പു കടുത്തു വരുന്നു. ഒരു മഴക്കോളും കാണുന്നുണ്ട്. സമയം കളയാതെ ഹോട്ടലിലേക്കു തിരിച്ചു.
Unity in Peace - Statue of Europe


ബ്രസൽ‌സ്സിന്റെ മാസ്റ്റർപീസ് ലാൻഡ്മാർക്കായ മാനേക്കൻ പിസ് കാണാനിറങ്ങിയത് അടുത്ത ദിവസം രാവിലെയാണ്. സംഭവം എന്താണെന്ന് ഒരു രൂപരേഖ ഉണ്ടായിരുന്നതു കൊണ്ട് സ്ഥലത്തെത്തിയപ്പോൾ ഞെട്ടിയില്ല. ബ്രസൽ‌സിന്റെ തിരക്കുപിടിച്ച തെരുവീഥികളിലൊരിടത്ത് (Rue de l'Étuve) പബ്ലിക്കായി മുള്ളുന്ന ഒരു ചെറുക്കന്റെ ചെമ്പുശില്പമാണ് ബ്രസൽ‌സ്സിന്റെ ടൂറിസ്റ്റ്ഭൂപടത്തിൽ ഒന്നാം സ്ഥാനത്തിരുന്ന് സന്ദർശകരെ ആകർഷിക്കുന്ന മനേക്കൻ പിസ്. 1619 ലാണ് ആദ്യമായി ഈ ശില്പം സ്ഥാപിച്ചത്. അതിനുശേഷം പലതവണ ഇത് മോഷണം പോയത്രേ. 1965 ഉണ്ടാക്കിയ ഒരു മാതൃകയാണ് നമ്മൾ ഇപ്പോൾ കാണുന്നത്.സംഭവങ്ങളൊന്നുമറിയാതെ യഥാർത്ഥ ചെറുക്കനിപ്പോഴും ഗ്രാൻഡ് പ്ലാസിലെ മ്യൂസിയത്തിലിരുന്നു സ്വസ്ഥനായി മുള്ളുന്നു.
മാനെക്കൻ പിസ്സ്...ആടയാഭരണങ്ങളനിഞ്ഞ്


പല രസകരമായ കഥകളും മാനേക്കൻ പിസിന്റെ നിർമ്മാണത്തിനു മുന്നിലുണ്ട്. അതിലേറ്റവും പ്രശസ്തമായത് ജൂലിയൻസ്കെ എന്ന പേരുള്ള ഒരു കുട്ടിയുടെ കഥയാണ്. 14ആം നൂറ്റാണ്ടിൽ ബ്രസൽ‌സ് ആക്രമിച്ച വിദേശശക്തികൾ രാജാവിന്റെ കൊട്ടാരം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു തകർക്കാൻ തീരുമാനിച്ചു. ഈ പദ്ധതി ഒളിച്ചിരുന്നു കേട്ട ജൂലിയൻസ്കെ രാത്രി ആ ബോംബിന്റെ ഫ്യൂസിൽ മൂത്രമൊഴിച്ച് അതു നിർവീര്യമാക്കിയത്രെ. അങ്ങനെ രാജാവിനെയും കൊട്ടാരത്തെയും രക്ഷിച്ച ജൂലിയൻസ്കെയുടെ സ്മരണാർത്ഥമാണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. 14ആം നൂറ്റാണ്ടിൽ ബോംബും ഫ്യൂസും എവിടെന്നു വന്നു എന്നു ചോദിക്കരുത്. കഥയിൽ ചോദ്യമില്ല.
തനിരൂപം...(ചിത്രം വിക്കിയിൽ നിന്ന്)

സീസണനുസരിച്ച് പല പല വേഷവിധാനങ്ങൾ മനേക്കൻ പിസിനെ അണിയിക്കാറുണ്ട്. ചില അവസരങ്ങളിൽ ഫൌണ്ടനിൽ വെള്ളത്തിനു പകരം ബിയർ നിറക്കും. അങ്ങനെ മൂത്രമൊഴിച്ചു വരുന്ന ബിയർ പോലീസുകാർ ഗ്ലാസിലാക്കി വഴിയാത്രക്കാർക്ക് കൊടുക്കും. ഒരു ഗ്ലോറിഫൈഡ് മൂത്രം കുടി.

മുള്ളുന്നതു കാണാൻ
ചെറുക്കന്റെ മുള്ളിക്കളിക്കു ചുറ്റും നിരന്നു നിന്ന് പടം പിടിക്കുന്ന ഏഷ്യൻ ടൂറിസ്റ്റുകളാണ് മാനേക്കൻ പിസിന്റെ പ്രധാന ആകർഷണം. ഫൌണ്ടൻ തലയിലും വായിലുമൊക്കെ വന്നു വീഴുന്നെന്ന് തോന്നത്തക്കവിധം ചരിഞ്ഞും കിടന്നുമൊക്കെയാണ് പോസിങ്ങ്.

മനേക്കൻ പിസിനു പരിസരത്തായി ബെൽജിയം ചോക്ലേറ്റ്സ് കിട്ടുന്ന ധാരാളം ചെറിയ കടകളുണ്ട്. വായിലിട്ടാൽ അലിഞ്ഞലിഞ്ഞു തീരുന്ന കയ്പ്പും മധുരവുമുള്ള ഡാർക്ക് ചോക്ലേറ്റ്സ്. ബെൽജിയത്തിലെ പ്രധാന വ്യവസായങ്ങളിലൊന്നാണ് ചോക്ലേറ്റ് നിർമ്മാണം.

മാനേക്കൻ പിസ്സ് രൂപത്തിലുള്ള ചോക്ലേറ്റ്.

Rue de l'Étuve ഇൽ നിന്ന് അല്പം നടന്നാൽ ഗ്രാൻഡ് പ്ലാസിലെത്താം. 4 നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഒരു സ്ക്വയർ ആണ് ഗ്രാൻഡ് പ്ലാസ്. ശില്പചാതുരിയുള്ള കെട്ടിടങ്ങളും  സ്ക്വയറിന്റെ ഭംഗി കാൻ‌വാസിലൊപ്പിയെടുക്കുന്ന ചിത്രകാരന്മാരും തെരുവ് കച്ചവടക്കരുമൊക്കെ ചേർന്ന്  ഒരുത്സവാന്തരീക്ഷം ഗ്രാൻഡ് പ്ലാസിനു കൊടുക്കുന്നുണ്ടായിരുന്നു. വസന്തത്തിലെ ചില ദിവസങ്ങളിൽ നമ്മുടെ അത്തപ്പൂക്കളം പോലെ പൂക്കൾ കൊണ്ടുള്ള ഒരു കാർപെറ്റ് ഗ്രാൻഡ്പ്ലാസിലൊരുക്കുമത്രെ. നിർഭാഗ്യവശാൽ അതു കാണാനുള്ള അവസരമുണ്ടായില്ല.
പ്രൌഢം ..ഗ്രാൻഡ് പ്ലാസ്
ചിത്രപ്പണികളുള്ള കെട്ടിടങ്ങൾ ..ഗ്രാൻഡ് പ്ലാസിൽ

ഗ്രാൻഡ് പ്ലാസിൽ നിന്നിറങ്ങിയപ്പോൾ സമയം ഉച്ചയായി. ബ്രസൽ‌സിലെ കാണാക്കാഴ്ചകൾ ഉപേക്ഷിച്ച് റൂട്ടൽ‌പ്പം മാറ്റി പിടിക്കാൻ തീരുമാനിച്ചു. പണ്ടൊരിക്കൽ ആശിച്ചു മോഹിച്ചു വന്നിട്ട് ട്രെയിനിന്റെ സമയപ്പിഴ കാരണം ഉപേക്ഷിക്കേണ്ടി വന്നതാണ് കൊളോണിലെ വലിയ പള്ളി. ബ്രസൽ‌സിൽ നിന്ന് അധികദൂരമില്ല കൊളോൺ. യൂറോപ്പിന്റെ തലസ്ഥാനത്തോട് വിട ചൊല്ലി കൊളോണിലേക്ക് തിരിച്ചു.
കൊളോൺ കത്തീഡ്രൽ

35 comments:

  1. ഞാൻ കുറച്ചുകാലം ഒളിവിലായിരുന്നു...ആ വിശേഷങ്ങൾ ഒളിവിലെ ഓർമ്മകൾ എന്ന പേരിൽ പുതിയ പോസ്റ്റായി ഇറക്കുന്നുണ്ട്...അതു വരെ ഒരു കുഞ്ഞുയാത്രാവിവരണം... :)

    ReplyDelete
  2. എവിടെയായിരുന്നു എന്നു ചോദിക്കാതിരിക്കാനായിരിക്കും മുൻ‌‌കൂർ ജാമ്യം എടുത്തത്. അത് ചോദിക്കാനായിരുന്നു എന്റെ വരവും. ഏതായാലും ഒളിവിലെ ഓർമ്മകൾ വരുന്നുണ്ടല്ലൊ. കാത്തിരിക്കാം.
    ബെൽജീയം വിവരണത്തിനു സ്പീട് കൂടിയോന്നൊരു സംശയം..
    ഫോട്ടോ‍കൾ നന്നായിട്ടുണ്ട്...
    ആശംസകൾ....

    ReplyDelete
    Replies
    1. ഒളിവിലെ ഓർമ്മകൾ വെളിച്ചം കണ്ടാൽ വീണ്ടും ഒളിവിനു പോകേണ്ടി വരും :))...
      ആദ്യവായനക്ക് പെരുത്ത് നന്ദി :)

      Delete
  3. ഒളിവിൽ പോകാനിപ്പ്യൊന്തുട്ടാന്റായെന്റെ ..ഭായ്

    ലക്സംബർഗ് വഴി ബ്രസ്സൽ സ്സിലെ കാഴ്ച്ചകൾ വളരെ
    കൌതുകപൂർവ്വം എന്തായാലും ബൂലോഗർക്കുമുമ്പിൽ അവതരിപ്പിച്ച്
    വീണ്ടും ഉഷാറായതിൽ സന്തോഷം..!

    ബ്ലോഗിണിമാരായ കൊച്ചുത്രേസ്യയും ,സിയയും ഇതിന്റെയൊക്കെ
    കാഴ്ച്ചകൾ അവരുടെ രീതിയിലും ബൂലോഗത്ത് പണ്ട് വെച്ച് കാച്ചിയിട്ടുണ്ട് കേട്ടൊ

    ReplyDelete
    Replies
    1. അതു പറയാൻ മൂന്നു മെഗാസീരിയലിന്റെ കഥയുണ്ട് :)

      വരവിനും വായനക്കും നന്ദി മുരളിയേട്ടാ......സിയയുടേം കൊച്ചുത്രേസ്യേടെയും ബ്ലോഗുകൾ തപ്പിയെടുത്ത് വായിക്കട്ടേ...

      Delete
  4. വീണ്ടും ഒരു പഥികന്‍ ടച്ചുള്ള പോസ്റ്റ്‌ സന്തോഷമായി ഞാനും ബ്രസല്‍സില്‍ അങ്ങനെ പോയിവന്നു ഇവിടിരുന്നു കൊണ്ടു തന്നെ
    നന്ദി

    ReplyDelete
    Replies
    1. പണിക്കരേട്ടനെയും ഇക്കാലത്ത് കാണാനില്ലല്ലോ ? എവിടെ “ചിത്രപ്രശ്നങ്ങളും” ശ്ലോകങ്ങളുമൊക്കെ...?

      Delete
  5. മനേക്കന്‍ പിസ് - ഈ ചെക്കന്‍ നമ്മടെ നാട്ടിലെ എത്രയോ അക്വേറിയങ്ങളില്‍ നിന്ന്‌ കൊണ്ട് ഇതേ പോസില്‍ മുള്ളുകയാണെന്ന്‌ പഥികന്‌ അറിയുമോ?
    ഇപ്പഴെല്ലേ ശരിക്കും ഇവന്‍ ആരാണെന്ന്‌ പിടി കിട്ടിയത്‌ - മനേക്കന്‍ പിസ്സ്ന്റെ അതേ രൂപം, അവന്‍ തന്നെ.

    ReplyDelete
    Replies
    1. പക്ഷേ ഇവനിത്രയും പ്രശസ്തി കിട്ടാനുള്ള കാരണമാണ്‌ എനിക്കാലോചിച്ചിട്ടു മനസ്സിലാകാത്തത്...ബ്രസത്സിലെ സന്തോഷ് പണ്ഡിറ്റ് വല്ലതുമാണോ ചെക്കൻ ?

      Delete
    2. ഏയ് അതാവാൻ ഒരു വഴീം ഇല്ല.! 

      Delete
  6. പ്രിയപ്പെട്ട പഥികൻ, അങ്ങനെ പുതിയ ഒരു പുതിയ വിവരണവുമായി ഏറെക്കാലത്തിനുശേഷം ബൂലോകത്തേയ്ക്ക് എത്തിഅല്ലേ..? ഞാനും ഉടൻ തന്നെ സജീവമാകാമെന്ന് കരുതുന്നുണ്ട്.. നടക്കുമോ എന്ന് അറിയില്ല. :)
    ഈ മനോഹരമായ സ്ഥലങ്ങളേകുറിച്ച് മുൻപും പോസ്റ്റുകൾ വന്നാതായി ഓർക്കുന്നുണ്ട്.. എങ്കിലും പഥികന്റെ വ്യത്യസ്തമായ ശൈലിയിലൂടെ അവതരിപ്പിയ്ക്കുമ്പോൾ അത് വായനക്കാർക്ക് പ്രിയങ്കരമാകാതിരിയ്ക്കില്ലല്ലോ.. എങ്കിലും ചില സ്ഥലങ്ങളിൽ പെട്ടന്ന് പറഞ്ഞുതീർക്കുവാൻ ശ്രമിച്ചതുപോലെ അനുഭവപ്പെടുന്നുണ്ട്.

    അമേരിയ്ക്കൻ മിലിട്ടറി സെമിത്തേരിയേക്കുറിച്ച് നിരക്ഷരന്റെ പോസ്റ്റുകളിൽനിന്ന് ഒരിയ്ക്കൽ വായിച്ചതോർക്കുന്നു..
    മേപ്പിൾ മരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന സിമിത്തേരിയുടെ ചിത്രം മനോഹരമായിട്ടുണ്ട്... ഒപ്പം ബാക്കിയുള്ള ചിത്രങ്ങളും മനോഹരമാണ് കേട്ടോ..
    മനേക്കൻ പിസ്സ്- ഈ ചിത്രവും, ചെറിയ മാതൃകകളും പലസ്ഥലങ്ങളിലും മുൻപ് കണ്ടിട്ടുണ്ട്.കിരൺ പറൺജതുപോലെ ചില അക്വേറിയങ്ങളിലും... പക്ഷേ ചെക്കനേക്കുറിച്ചുള്ള കഥ ഇപ്പോഴാണ് കേട്ടോ മനസ്സിലാക്കുന്നത്..

    കൊളോൺ വിശേഷങ്ങൾക്കായി കാത്തിരിയ്ക്കുന്നു..അത് അധികം താമസിയ്ക്കില്ല എന്ന് കരുതുന്നു.

    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ഷിബൂ.....മടിപിടിച്ചിരിക്കാതെ അടുത്ത യാത്രാവിവരണവുമായി പെട്ടന്ന് കടന്നു വരൂ..കടന്നു വരൂ..കടന്നു വരൂ :).

      Delete
  7. അല്‍പം ബല്‍ജിയന്‍ ചുമരുകള്‍ കൂടി ചേര്‍ക്കാമായിരുന്നില്ലേ :-)

    ReplyDelete
    Replies
    1. ബ്ലോഗിൽ ചേർക്കാൻ ചേർക്കാൻ ചുവരും ചവറുമൊക്കെ എടുത്തിട്ടുണ്ടാരുന്നു...പിന്നെ അവസാനം വേണ്ടന്നു വച്ചു..

      Delete
  8. വിവരണം വളരെ നന്നായിട്ടുണ്ട്,,

    ReplyDelete
    Replies
    1. വായനക്കും നല്ല വാക്കുകൾക്കും നന്ദി മിനിച്ചേച്ചി..

      Delete
  9. കുറച്ചു നാള്‍, ഒരു ആറുമാസം, ഞാന്‍ തങ്ങിയ രാജ്യം. പക്ഷെ അവിടെ കാണേണ്ടത് ബ്രസൽ‌സ് അല്ല ബ്രുജ്‌ എന്ന ഒരു പൌരാണിക നഗരം ഉണ്ടവിടെ. മനോഹരമായ സ്ഥലം. ക്രിസ്തുവിന്റെ തിരുരക്തം സൂക്ഷിച്ചിരിക്കുന്ന ഒരു പള്ളിയും അവിടെയുണ്ട്.

    ReplyDelete
    Replies
    1. ബ്രുജിനെ പറ്റി കേട്ടിരുന്നില്ല....ഇനി എന്നെങ്കിലും അവസരം കിട്ടിയാൽ പോകണം...നന്ദി ശ്രീജിത്ത്...

      Delete
  10. പ്രീയ പഥിക യൂറോപ്പിലെ കേട്ടുകേള്‍വി മാത്രം ഉള്ള ചിലസ്ഥലങ്ങളില്‍ കൂടിയാണ് ഇക്കുറി കൊണ്ടുപോയത്. നന്നായി.കൂടുതല്‍ യൂറോപ്യന്‍ ഗാഥകല്കായി കാത്തിരിക്കുന്നു......സസ്നേഹം

    ReplyDelete
  11. ഹൊ..ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നണില്ല..ജീവൻ നൽകുന്നവ..
    നല്ലൊരു യാത്രാവിവരണവും..
    നന്ദി ട്ടൊ.,ആശംസകൾ.,!

    ReplyDelete
  12. ചിത്രങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സുഖം.

    ReplyDelete
  13. നിങ്ങള്‍ ഇങ്ങനെ ഓരോ സ്ഥലത്ത് പോയി യാത്രാ വിവരണം എഴുതി ഞങ്ങളെ കൊതിപ്പിക്കുകയാണ് അല്ലെ !! നല്ല വിവരണവും മനോഹരമായ ഫോട്ടോസും !

    ReplyDelete
  14. കൊളോണ്‍ കാഴ്ചകള്‍ ഉടനെയുണ്ടാകുമല്ലോ അല്ലേ? ഈ കാഴ്ചകള്‍ മനോഹരമായിരുന്നു കേട്ടോ.

    ReplyDelete
  15. യാത്രാവിവരണം നന്നായിട്ടുണ്ട് അതുലെ ..ചിത്രങ്ങള്‍ വളരെ മനോഹരമായിട്ടുണ്ട് ട്ടോ ..!
    വായിച്ചു തീര്‍ന്നപ്പോള്‍ ഒരു യാത്ര കഴിഞ്ഞപോലെ ..
    മനേക്കന്‍ പിസ്സ്ന്റെ രൂപം നമ്മുടെ നാട്ടിലും ഉണ്ട് സംഭവം എന്താണെന്ന് ഇപ്പോളല്ലേ
    മനസ്സിലായത്‌ ..:)

    ReplyDelete
  16. മൂത്രമൊഴിച്ചു വരുന്ന ബിയർ പോലീസുകാർ ഗ്ലാസിലാക്കി വഴിയാത്രക്കാർക്ക് കൊടുക്കും. ഒരു ഗ്ലോറിഫൈഡ് മൂത്രം കുടി.---

    കിട്ടിയോ ഈ ബിയര്‍...?

    കുറേ കാലമായല്ലോ കണ്ടിട്ടെന്ന് ഞാനും വിചാരിച്ചു.. ഒളിവിലെ ഓര്‍മ്മകളുമായി വേഗം വരണേ..

    ReplyDelete
  17. കൊള്ളാം.. ഇഷ്ടപ്പെട്ടു. ഒന്ന് ഒളിവില്‍ പോകാന്‍ പ്രജോദനം നല്‍കുന്ന വല്ല കഷണവും ഉണ്ടോ എന്ന് നോക്കി ഒളിവിലെ ഓര്‍മ്മകള്‍ക്കായി കാത്തിരിക്കുന്നു.
    -ഒരു പഴയ പാവം ടീം മെമ്പര്‍ :)

    ReplyDelete
  18. രസിച്ചു വായിച്ചു.

    ReplyDelete
  19. നന്നായിരിക്കുന്നു. ചിത്രങ്ങളും കൂടിയായപ്പോള്‍ സുന്ദരമായ വിവരണം.

    ReplyDelete
  20. ഓരോ യാത്രകളും അറിവുകള്‍ ആണ്‌...
    അതെല്ലാം ഷെയര്‍ ചെയ്യുമ്പോള്‍ അതുല്‍
    ഞങ്ങള്‍ക്ക് നല്‍കുന്നത് അറിവിന്റെ പുസ്തകത്തില്‍
    നിന്നുള്ള പേജുകളും ....നന്ദി..
    അവസാനം 'വണ്ടി'
    ഇടിച്ചു നിര്‍ത്തിയത് പോലെ തോന്നി...അടുത്ത
    വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  21. അപ്പോ ഇതാണാ ചെക്കന്‍...അത് ശരി. സായിപ്പിന്‍റെ ബുദ്ധീലാണു ഈ ചെക്കന്‍ വന്നത്. പിന്നെ ചോക്ലേറ്റ്, അതും ഭയങ്കര ഇഷ്ടായി. ആകെ മൊത്തം ഈ യാത്ര നല്ല ഇഷ്ടമായി.

    പിന്നെ ഒളിവിലെ ഓര്‍മ്മകള്‍ ഉടനെ പ്രസിദ്ധീകരിക്കുക.
    അടുത്ത സ്ഥലത്തേക്ക് എപ്പോഴാ പോണത്? വേഗം പോയിട്ടു വരൂ. എന്നിട്ട് വേണ്ടേ ഞങ്ങള്‍ക്കൊക്കെ പോവാന്‍.....
    അഭിനന്ദനങ്ങള്‍, എഴുത്തിനും ഫോട്ടോകള്‍ക്കും....

    ReplyDelete
  22. “യൂറോപ്പിൽ നിന്നും പുറത്തു കടന്ന ഒരു പ്രതീതിയാണ് ബ്രസൽ‌സിലെത്തിയാൽ. പലതരം ഗ്രാഫിറ്റികൾ കൊണ്ട് വൃത്തികേടക്കിയ അറുപഴഞ്ചൻ കെട്ടിടങ്ങൾ. നിരത്തുകളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന ചപ്പുചവറുകൾ. ഫുട്പാത്തിലും ട്രാംവേയിലും ഇടിച്ചു കയറ്റി ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾ. യൂറോപ്പിന്റെ തലസ്ഥാനമാക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത ഒരു നഗരം“

    ചുരുക്കി പറഞ്ഞാൽ നമ്മുടെ രാജ്യത്തെ ഏതൊരു പട്ടണത്തിന്റെയും പരിഛേദം... ഇത് കാണാൻ വേണ്ടിയാണല്ലേ ഇത്രയും കഷ്ടപ്പെട്ട് അവിടം വരെ പോയത്...? :)

    എന്തായാലും ഒളിവിലെ ഓർമ്മകൾ പെട്ടെന്നിങ്ങ് പോരട്ടെ അതുൽ...

    ReplyDelete
  23. വിവരണം നന്നായി..
    ചിത്രങ്ങളും ഗംഭീരം..

    ReplyDelete
  24. യൂറോപ്പ് അങ്ങനെ ചുളുവിലൊന്ന് കാണാന്‍ പറ്റി
    ആ ചെക്കന്‍ മുള്ളണതിന് ഇങ്ങനെയൊരു പശ്ചാത്തലമുണ്ടെന്ന് ഇപ്പഴല്ലേ അറിയുന്നത്.

    ReplyDelete
  25. ലക്സംബർഗിൽ ജീവിച്ചിരിക്കുന്നവരേക്കാൽ മൂന്നിരട്ടിയിലധികം മരിച്ചരാണല്ലേ? നിരക്ഷരന്റെ കൈപിടിച്ചാണൊന്നറിയില്ല ഈ മരണപ്പൂന്താവനങ്ങളെ വായിച്ചിരുന്നു. ഇനി ഒളിവിലെ ഓർമ്മകൾ പോന്നോട്ടെ.

    ReplyDelete
    Replies
    1. 5500 എന്നത് ഒരു ടൈപ്പോ ആയിരുന്നു..തിരുത്തിയിട്ടുണ്ട്..നന്ദി..

      Delete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...